മാതൃവാണിയെക്കുറിച്ച്

മാതൃവാണി - അമ്മയുടെ വാക്കുകൾ - മാതാ അമൃതാനന്ദമയീ മഠത്തിന്റെ മുഖ്യ പ്രസിദ്ധീകരണമാണ്
 
1984 - ൽ അമ്മയുടെ ജന്മദിനത്തിന്റെ ശുഭ അവസരത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച മാതൃവാണിയുടെ പ്രധാന ലക്‌ഷ്യം അമ്മയുടെ ഉപദേശങ്ങളെ ഭക്തരിലേക്കെത്തിക്കുക എന്നതാണ്. ഇന്ന് ലക്ഷക്കണക്കിന് ആളുകൾ വായിക്കുന്ന മാസികയായി മാതൃവാണി മാറിക്കഴിഞ്ഞു
 
ഭൂമിയിലെ സകല ഭൂഖണ്ഡങ്ങളിൽ ജീവിക്കുന്ന ജനങ്ങളെയും ഉൾകൊള്ളുമാറ് വളർന്നിരിക്കുന്ന മാതൃവാണിയുടെ വരിസംഖ്യ, ഇന്ന് വിശ്വമാകെ അമ്മയ്ക്കുള്ള അഗാധമായ ആദരവിൻറെ പ്രതിഫലനമാണ്
 
വിശ്വമാകെ മാതൃവാണി വരിസംഖ്യയ്കായുള്ള അപേക്ഷകൾ വർദ്ധി ക്കുന്നതിനുള്ള രഹസ്യം മറ്റൊന്നുമല്ല, അത് അമ്മ തന്നെയാണ്. നിഷ്കാമ സേവനത്തിന്റെയും, കാരുണ്യത്തിന്റെയും മൂർത്തിമദ്ഭാവമായ അമ്മയുടെ ഉപദേശങ്ങൾ പരിശുദ്ധവും അതേ സമയം ലളിതവും, അഗാധവും അതേ സമയം സാർവ്വലൗകികവും, സമയാതീതവും അതേ സമയം പ്രസക്തവും ആണ്.
 
മാതൃവാണി അമ്മയുടെ ഉപദേശങ്ങൾ ഭക്ത്യാദരങ്ങളോടെ ജനമനസ്സുകളിൽ പ്രതിഷ്ഠിക്കുന്നു, ഒപ്പം ഭക്തിയെക്കുറിച്ചുള്ള കുറിപ്പുകൾ ഓരോ അനുഭവത്തിലും, സ്‌മൃതിയിലും, ലേഖനത്തിലും, അതിന്റെ ഓരോ താളുകളിലും നിറയ്ക്കുന്നു. ഓരോ ലക്കത്തിലും അമ്മയുടെ വിശ്വമാകെയുള്ള പര്യടനങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും, മഠത്തിന്റെ വിപുലമായ ലോകോപകാര പ്രവർത്തന സംരംഭങ്ങളുടെയും, സേവന പ്രവർത്തനങ്ങളുടെയും, സമകാലികവിവരങ്ങളും അടങ്ങിയിരിക്കുന്നു.
 
നിലവിൽ മാതൃവാണി 17 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ 89എണ്ണം ഭാരതീയ ഭാഷകളിലും (മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി) ബാക്കിയുള്ളവ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ഫിന്നിഷ്, ജാപ്പനീസ് മുതലായ ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു.

ദിവ്യമായ ദൗത്യത്തിൻറെ കാലാനുസൃതമായ വക്താവായി മൂന്ന് ദശാബ്ദങ്ങളായി വർത്തിക്കുന്ന മാതൃവാണിയുടെ സമകാലികത്തിലും, വരുംകാലത്തിലും ഉള്ള പ്രസക്തി വില മതിക്കാൻ കഴിയാത്തതാണ്. ഞങ്ങൾ ഇവിടെ മാതൃവാണിയുടെ പൂർവ ലക്കങ്ങളിൽ ചിലത് കാഴ്ച വെയ്ക്കുന്നു. നിങ്ങളുടെ ജീവിതത്തിനെ ദിവ്യ വാണി ഉയർത്തട്ടെ.