maturvani-logo-final-version

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.   സ്നേഹമൃദൂഷ്മള സാരസല്ലാപങ്ങൾ ചേതസ്സിലാനന്ദനിർവൃതിധാരകൾ ജ്ഞാനാർക്കഭാസ്വൽപ്രഭാതം തെളിപ്പു നിൻ തൂമന്ദഹാസാനനം മാനസത്തിൽ. മാതൃവാത്സല്യത്തിൻ മാർദ്ദവലാളനം ഈറൻനിലാവുപോലുള്ളം തഴുകവേ ആയിരം നെയ്ത്തിരി നാളങ്ങളാൽ നിന്നെ ആരാധനം ചെയ്‌വൂ സാദരം ഞാൻ സദാ. തേനൂറുമുമ്മയും സ്നേഹവാത്സല്യവും ഓമൽക്കിടാങ്ങൾക്കുണർവ്വു വർഷിക്കെ—നിൻ കാരുണ്യപീയൂഷലോലനേത്രങ്ങളിൽ ലോകം കുളിർത്തുനില്ക്കുന്നു നിരന്തരം.

വിശ്വപ്രേമത്തിന്റെ അമൃതശാന്തി

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ ശ്രമിച്ചതു്. “The contemporary situation is pregnant with great possibilities, enormous dangers, and immeasurable rewards.” It may be the end by destroying itself, or its spiritual energy may resurrect, ushering in a new era… Continue reading വിശ്വപ്രേമത്തിന്റെ അമൃതശാന്തി

അമ്മയുടെ സന്ദേശം

മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ നല്ല വാക്കുകൾ പറയുകയും ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നവർ ഇന്നു ചുരുക്കമാണു്. നമ്മളിൽ പലരുടെയും വാക്കുകൾ നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണു്. അതിൽനിന്നു പുക മാത്രമേ കിട്ടുകയുള്ളൂ. കേൾക്കുന്നവരിൽ വെറുപ്പും വിദ്വേഷവും മാത്രമാണു് അതുണ്ടാക്കുന്നതു്. ചിലർക്കു സ്വന്തം മഹിമകൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കാൻ പ്രത്യേക താത്പര്യമാണു്. അതു… Continue reading അമ്മയുടെ സന്ദേശം

സ്നേഹം

“സ്വയം സ്നേഹിച്ചിടുന്നോനെ സ്നേഹിക്കും സർവ്വരും ദൃഢം” എന്തുകൊണ്ടെന്നാൽ സ്വയം സ്നേഹിക്കുന്നവൻ സ്വയം സേവിക്കും. സ്വയം സേവിക്കുകയെന്നാൽ സ്വന്തം നന്മയ്ക്കുവേണ്ടതെല്ലാം സ്വയം ചെയ്തുകൊണ്ടിരിക്കുക. എന്താണു സ്വന്തം നന്മ? സ്വന്തം പഠിപ്പു്, സ്വന്തം ആരോഗ്യം, ഉപജീവനമാർഗ്ഗം, ശാന്തി, പരസഹകരണവും സഹായവും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവ വേണ്ടത്ര കിട്ടൽ തുടങ്ങിയവ. ഇവയെല്ലാം വേണ്ട സമയത്തു വേണ്ടത്ര കിട്ടണമെങ്കിൽ വീട്ടിലുള്ളവരോടും നാട്ടിലുള്ളവരോടുമെല്ലാം വേണ്ടപോലെ പെരുമാറണം.   അവർക്കെല്ലാം തന്നിൽനിന്നു കിട്ടേണ്ട സ്നേഹസഹായസഹകരണങ്ങൾ വേണ്ട സമയത്തു വേണ്ടത്ര കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ കൊടുത്തുകൊണ്ടിരുന്നാൽ അവർ അയാളെ… Continue reading സ്നേഹം

കുട്ടിയും കാറ്റപൽട്ടും മാംഗോട്രീയും

കുട്ടിയുടെ പുരയിടത്തിന്റെ ഒരു വശത്തായി നാട്ടുവഴിയോടു ചേർന്നു വലിയ ഒരു വയസ്സൻ മാവുണ്ടു്. അതു് ആരു് എന്നു നട്ടു എന്നു് ആർക്കുമറിയില്ല. മാനം മുട്ടി നില്ക്കുന്ന ചില്ലകളിൽ അങ്ങിങ്ങായി മാത്രം ചെറിയ മാങ്ങകൾ കാണാം. വടികൊണ്ടെറിഞ്ഞാൽ കുറെ ഇലകൾമാത്രം വീഴും. ആ മാവിന്റെ ചുവട്ടിൽ എത്തുമ്പോഴൊക്കെ കുട്ടി കൊതിയോടെ മാങ്ങകളെ നോക്കും. അതു മാങ്ങ തിന്നാനുള്ള കൊതികൊണ്ടു മാത്രമല്ല, മാങ്ങകൾ എറിഞ്ഞു വീഴ്ത്താനുള്ള, മാവിനെ ജയിക്കാനുള്ള അവന്റെ ഒരു ചോദന കൂടിയാണതു്. മാവിന്റെ ചില്ലകൾ തന്നെ നോക്കി… Continue reading കുട്ടിയും കാറ്റപൽട്ടും മാംഗോട്രീയും

പൊരുളും പല ദൈവങ്ങളും

ബഹുദൈവാരാധകരാണ് ഹിന്ദുക്കൾ എന്നൊരു ആക്ഷേപമുണ്ട്. ആ ആക്ഷേപം അറിവിന്റെ ഫലമോ അജ്ഞതയുടെ ഫലമോ? അജ്ഞതയുടെ ഫലംതന്നെ. കാരണം, ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന സനാതനസത്യം ആദ്യം കണ്ടെത്തി വിളംബരം ചെയ്തവർ ഭാരതീയ ഋഷിമാരാണ്. ആ ഋഷിപാരമ്പര്യം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിൽ, ഏകദൈവത്തിന്റെ പൊരുൾ ആരും ഒരു പുതിയ കണ്ടുപിടുത്തമായി പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അടുത്ത സംശയം ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’ എന്ന ഏകത്വവാദവും മുപ്പത്തിമുക്കോടിദേവതകളും എങ്ങനെ പൊരുത്തപ്പെട്ടുപോകും എന്നാണ്. ‘ഏകമേവാദ്വിതീയം ബ്രഹ്മഃ’ എന്നുമാത്രമല്ല, ‘സർവം… Continue reading പൊരുളും പല ദൈവങ്ങളും

മോനേ… ചിരിയുടെ കാര്യം

ഒരിക്കൽ കണ്ടാൽ, ആ സ്പർശമേറ്റാൽ, ഒരിക്കൽ ആ സ്വരം കേട്ടാൽ ഒരിക്കലുമൊരിക്കലും ആ അനുഭവത്തെ മായ്ക്കുവാൻ സാധിക്കാത്ത വിധം മനസ്സിലാകെ തുള്ളിത്തുളുമ്പി നില്ക്കുക; വാക്കുകൾകൊണ്ടു് അളന്നു പറയുവാനാവാത്ത ആത്മഹർഷലഹരിയിലേക്കു് ഒരുവനെ എത്തിക്കുക; അതാണമ്മ. ഏതാണ്ടു്, പതിനഞ്ചു വർഷങ്ങൾക്കു മുൻപു വള്ളിക്കാവിലെത്തിയിരുന്നു. അന്നു് ഒരു കുടിലിലിരുന്നു് അനേകം ഭക്തർക്കു ദർശനമേകിയിരുന്ന അമ്മയുടെ അടുത്തെത്താതെ മടങ്ങി. എങ്കിലും ഇക്കാലമത്രയും എന്റെ ഉള്ളിന്റെയുള്ളിൽ അമ്മയുടെ ചിരി നിലനിന്നുപോന്നു. പിന്നീടു്, മൂന്നുപ്രാവശ്യം വള്ളിക്കാവിൽ വന്നുവെങ്കിലും അമ്മ സ്ഥലത്തില്ലായിരുന്നു.   ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ… Continue reading മോനേ… ചിരിയുടെ കാര്യം

ആനന്ദത്തിലേക്കു് അധികമില്ല ദൂരം

“ജീവിതത്തിൽ ആനന്ദം നുകരാൻ ഇന്നു നമുക്കു് ഏറ്റവും വലിയ തടസ്സമായി നില്ക്കുന്നതു നമ്മെക്കുറിച്ചുതന്നെയുള്ള ചിന്ത കളാണു്. തന്നെ മറന്നു് അന്യരെ സ്നേഹിക്കാൻ ഇന്നു നമുക്കു കഴിയുന്നില്ല. തനിക്കു് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന ഭാവമാണു് ഇന്നുള്ളതു്. ഈ അഹങ്കാരം മാറാതെ ജീവിതാനന്ദം അനുഭവിക്കാൻ കഴിയുകയില്ല.” -അമ്മ “അമാനിത്വമദംഭിത്വമഹിംസാക്ഷാന്തിരാർജ്ജ വം ആചാര്യോപാസനം…” (ഗീത 13.8) ഹാസ്യസാഹിത്യസാമ്രാട്ടു സഞ്ജയൻ ഒരു കല്ച്ചട്ടിക്കച്ചവടക്കാരന്റെ കഥ പറയുന്നുണ്ടു്. ഒരിക്കൽ വല്ലത്തിൽ നിറയെ കല്ച്ചട്ടിയുമായി പോകെ അയാൾ ഒരു കലുങ്കിൽ കാലിടറി വീണു.… Continue reading ആനന്ദത്തിലേക്കു് അധികമില്ല ദൂരം

ഓർമ്മിക്കാൻ ഓമനിക്കാൻ

മുറ്റത്തു് നനഞ്ഞ മണ്ണിൽ കിടക്കുകയായിരുന്നു അമ്മ. ദേഹമാസകലം മണൽ പുരണ്ടിരിക്കുന്നു; മുഖത്തും മുടിയിലുമെല്ലാം. മുഷിഞ്ഞ് അങ്ങിങ്ങു കീറിയ വസ്ത്രങ്ങളാണ് അമ്മ ധരിച്ചിരിക്കുന്നതു്. ബാഹ്യബോധം ലവലേശമില്ല. ആ പ്രേമമൂർത്തിയുടെ പ്രശാന്തവും നിഷ്‌കളങ്കവുമായ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ മുഖം ദർശിക്കുമ്പോഴൊക്കെ ഞാനറിയാതെ തേങ്ങുമായിരുന്നു. പരിശുദ്ധിയുടെ പ്രതീകമായ അമ്മ, എന്റെ അന്വേഷണത്തിന്റെ സാക്ഷാത്കാരമായിരുന്നു; ശുദ്ധപ്രേമം കൊതിച്ചലഞ്ഞ എന്റെ ജീവന്റെ സാഫല്യമായിരുന്നു. മണ്ണിൽപ്പുരണ്ട അമ്മയുടെ ആ രൂപത്തിൽ കണ്ണുംനട്ടു ഞാനിരുന്നു. എന്റെ ഹൃദയം വേദനിച്ചു, “ആയിരങ്ങളുടെ ആശ്രയകേന്ദ്രമാണമ്മ! എന്നിട്ടും… Continue reading ഓർമ്മിക്കാൻ ഓമനിക്കാൻ

യുവാക്കളുടെ ജീവിതധന്യതയ്ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ ആവശ്യകത

“മാ കുരു ധനജന യൗവനഗർവ്വം” മനുഷ്യരെല്ലാം മാനവധർമ്മം ആചരി ക്കണമെന്നാണു മതങ്ങൾ പൊതുവിൽ അനുശാസിക്കുന്നതു്. എന്നാൽ സർവ്വസംഹാരക്ഷമതയുടെ മുനമ്പിലിരുന്നു് അഭിമാനിക്കുകയാണു് ആധുനികമനുഷ്യർ. ഭൗതികനേട്ടങ്ങളിൽ അഹങ്കരിക്കുകയും സുഖലോലുപതയുടെ തമസ്സിൽ കിടന്നു ജീവിതായോധനദൗത്യം വിജയപ്രദമാക്കാൻ കഴിയാതെ വിഷമിക്കുന്നതുമായാണു കാണുന്നതു്.   അവർ മത്സരബുദ്ധിയോടെ വെട്ടിപ്പിടിച്ചെടുക്കുന്ന ഭൗതികനേട്ടങ്ങൾ തുഷാരബിന്ദുക്കളുടെ ക്ഷണികസൗന്ദര്യംപോലെ പൊള്ളയാണെന്നും അവയിൽ അഹങ്കരിക്കുന്നതു മൗഢ്യമാണെന്നുമുള്ള ശ്രീശങ്കരവചനാമൃതം നമ്മെ വെളിച്ചത്തിലേക്കു നയിക്കേണ്ടതാണു്. മംഗളകരമായിജീവിക്കാൻ ഈ ഭൗതികനേട്ടങ്ങൾകൊണ്ടൊന്നും കഴിയില്ല.   തോന്നിയപോലെ ജീവിച്ചു മരിച്ചാൽ മതിയെങ്കിൽ മതത്തെയോ ഈശ്വരനെയോ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ആ… Continue reading യുവാക്കളുടെ ജീവിതധന്യതയ്ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ ആവശ്യകത